Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : WestBengal

ഫാ​ൽ​ത്ത ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പ്: ബി​ജെ​പി​യു​ടെ ദേ​ബാം​ഗ്ഷു പാ​ണ്ഡെ​യ്ക്ക് ഒ​രു ല​ക്ഷ​ത്തി​ല​ധി​കം വോ​ട്ടി​ന്‍റെ വ​ൻ വി​ജ​യം

കോ​ൽ​ക്ക​ത്ത: പ​ശ്ചി​മ ബം​ഗാ​ളി​ലെ ഫാ​ൽ​ത്ത നി​യ​മ​സ​ഭാ മ​ണ്ഡ​ല​ത്തി​ലേ​ക്ക് ന​ട​ന്ന ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പി​ൽ ഭാ​ര​തീ​യ ജ​ന​താ പാ​ർ​ട്ടി​ക്ക് വ​ൻ വി​ജ​യം. ബി​ജെ​പി സ്ഥാ​നാ​ർ​ത്ഥി ദേ​ബാം​ഗ്ഷു പാ​ണ്ഡെ ഒ​രു ല​ക്ഷ​ത്തി​ല​ധി​കം വോ​ട്ടു​ക​ളു​ടെ ഭൂ​രി​പ​ക്ഷ​ത്തി​നാ​ണ് മ​ണ്ഡ​ലം പി​ടി​ച്ചെ​ടു​ത്ത​ത്.

വി​ജ​യി​ച്ച ബി​ജെ​പി സ്ഥാ​നാ​ർ​ത്ഥി ദേ​ബാം​ഗ്ഷു പാ​ണ്ഡെ 1,49,666 വോ​ട്ടു​ക​ൾ നേ​ടി. തൊ​ട്ട​ടു​ത്ത എ​തി​രാ​ളി​യാ​യ സി​പി​എം സ്ഥാ​നാ​ർ​ത്ഥി ശം​ഭു​നാ​ഥ് കു​ർ​മി​ക്ക് 40,645 വോ​ട്ടു​ക​ൾ മാ​ത്ര​മാ​ണ് നേ​ടാ​നാ​യ​ത്. കോ​ൺ​ഗ്ര​സി​ന്‍റെ അ​ബ്ദു​ൾ റ​സാ​ഖ് മൊ​ല്ല 10,084 വോ​ട്ടു​ക​ളോ​ടെ മൂ​ന്നാം സ്ഥാ​ന​ത്തെ​ത്തി. ഭ​ര​ണ​ക​ക്ഷി​യാ​യ തൃ​ണ​മൂ​ൽ കോ​ൺ​ഗ്ര​സ് നാ​ലാം സ്ഥാ​ന​ത്തേ​ക്ക് പി​ന്ത​ള്ള​പ്പെ​ട്ടു.

വോ​ട്ടെ​ടു​പ്പി​ന് തൊ​ട്ടു​മു​മ്പ് തൃ​ണ​മൂ​ൽ സ്ഥാ​നാ​ർ​ത്ഥി ജ​ഹാം​ഗീ​ർ ഖാ​ൻ മ​ത്സ​ര​ത്തി​ൽ നി​ന്ന് പി​ന്മാ​റു​ന്ന​താ​യി പ്ര​ഖ്യാ​പി​ച്ചി​രു​ന്നു. വ്യ​ക്തി​പ​ര​മാ​യ കാ​ര​ണ​ങ്ങ​ളാ​ലാ​ണ് പി​ന്മാ​റ്റ​മെ​ന്നാ​ണ് അ​ദ്ദേ​ഹം വ്യ​ക്ത​മാ​ക്കി​യ​ത്. ഏ​പ്രി​ൽ 29-നാ​യി​രു​ന്നു ഈ ​മ​ണ്ഡ​ല​ത്തി​ൽ ആ​ദ്യം വോ​ട്ടെ​ടു​പ്പ് ന​ട​ന്ന​ത്.

എ​ന്നാ​ൽ ഇ​വി​എം അ​ട്ടി​മ​റി ആ​രോ​പ​ണ​ങ്ങ​ളെ​ത്തു​ട​ർ​ന്ന് തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​ൻ വോ​ട്ടെ​ടു​പ്പ് റ​ദ്ദാ​ക്കു​ക​യും, മെ​യ് 21-ന് ​മ​ണ്ഡ​ല​ത്തി​ലെ 285 ബൂ​ത്തു​ക​ളി​ലും വീ​ണ്ടും വോ​ട്ടെ​ടു​പ്പ് ന​ട​ത്താ​ൻ ഉ​ത്ത​ര​വി​ടു​ക​യു​മാ​യി​രു​ന്നു. ക​ന​ത്ത സു​ര​ക്ഷ​യി​ലാ​ണ് ഞാ​യ​റാ​ഴ്ച വോ​ട്ടെ​ണ്ണ​ൽ പ്ര​ക്രി​യ പൂ​ർ​ത്തി​യാ​യ​ത്.

Latest News

Corehub Up